
ജയ്പൂർ: ജയ്സാൽമീരിൽ പാകിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് പ്രതിരോധ ഗവേഷണ വികസന സംഘടനയുടെ ഗസ്റ്റ് ഹൗസ് മാനേജരെ പോലീസ് കസ്റ്റഡിയിലെടുത്തു(Pakistani espionage). ഉത്തരാഖണ്ഡിലെ അൽമോറ സ്വദേശി മഹേന്ദ്ര പ്രസാദ് ആണ് അറസ്റ്റിലായത്.
മേഖലയിലെ തന്ത്രപ്രധാനമായ പ്രവർത്തനങ്ങളെ കുറിച്ചുള്ള വിവരങ്ങൾ പാകിസ്ഥാനിലേക്ക് ഇയാൾ ചോർത്തി നൽകിയതായാണ് വിവരം. ജയ്സാൽമീറിലെ പൊക്കരാൻ ഫയറിംഗ് റേഞ്ചിലാണ് ഡിആർഡിഒ മിസൈലുകളുടെയും ആയുധങ്ങളുടെയും പരീക്ഷണങ്ങളും നടത്തുന്നത്.
ഈ പ്രവർത്തനങ്ങള നടത്തുന്ന വിദഗ്ധരും ഉദ്യോഗസ്ഥരും ഇയാൾ മാനേജറായ ഗസ്റ്റ് ഹൗസിൽ താമസിച്ചിരുന്നത്. ഇതാണ് ഇയാളിലേക്ക് സംശയം നീളാൻ കാരണം.