ജമ്മു കശ്മീർ: ലീപ താഴ്‌വരയിൽ പാകിസ്ഥാൻ സൈന്യം വെടിനിർത്തൽ കരാർ ലംഘിച്ചു. ഒക്ടോബർ 26-27 രാത്രിയിലാണ് സംഭവം നടന്നത്. പാക് സൈനികർ ഇന്ത്യൻ സൈനിക പോസ്റ്റുകൾക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.(Pakistan violates ceasefire, Indian Army retaliates)
പാക് പ്രകോപനത്തിന് പിന്നാലെ ഇന്ത്യൻ സൈന്യം അതിശക്തമായി തിരിച്ചടിച്ചു. ഇതോടെ പാക് സൈനികർക്ക് പിൻവാങ്ങേണ്ടി വന്നു. മെയ് 10-ന് ശേഷം ലീപ് താഴ്‌വരയോട് ചേർന്ന അതിർത്തിയിൽ ഇരുഭാഗത്തുനിന്നും ആക്രമണങ്ങളോ വെടിവെപ്പുകളോ ഉണ്ടായിരുന്നില്ല.
ഇതിന് മുമ്പ് ഓഗസ്റ്റ് മാസത്തിൽ പൂഞ്ച് സെക്ടറിൽ പാകിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചതായി വാർത്തകൾ വന്നിരുന്നെങ്കിലും, ഇന്ത്യൻ സൈന്യം ഈ റിപ്പോർട്ട് നിഷേധിച്ചിരുന്നു. നിലവിൽ ലീപ താഴ്‌വരയിലെ സ്ഥിതി ശാന്തമാണെന്നാണ് റിപ്പോർട്ട്.