ഡൽഹി : ഇന്ത്യയുമായുള്ള വെടിനിർത്തൽ കരാർ ലംഘിച്ച് പാകിസ്ഥാന്‍. ജമ്മുവിലെ പൂഞ്ചിൽ നിയന്ത്രണ രേഖയിൽ വെടിവെപ്പുണ്ടായി. കെ ജി സെക്ടറിൽ രാത്രി ഏഴ് മണിയോടെയാണ് പാക് പ്രകോപനം ഉണ്ടായത്.
20 മിനിറ്റോളം പാക്ക് വെടിവയ്പ്പുണ്ടായി. ഇന്ത്യൻ സൈന്യം കനത്ത തിരിച്ചടി നൽകി. ഓപ്പറേഷൻ സിന്ദൂറിന്റെ സമയത്ത് പാക്കിസ്ഥാനിലെ ഭീകര, സൈനിക താവളങ്ങൾ സൈന്യം തകർത്തിരുന്നു. പിന്നീട് ഇരു രാജ്യങ്ങളും വെടിനിർത്തൽ പ്രഖ്യാപിച്ചു. ഇതിനു ശേഷം ആദ്യമായാണ് പാക്ക് പ്രകോപനം.