
കത്ര: സമാധാനത്തിന്റെയും വികസനത്തിന്റെയും മാനവികതയുടെയും ശത്രുവാണ് പാകിസ്ഥാനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആരോപിച്ചു(Pakistan). കശ്മീർ റെയിൽ പദ്ധതി രാഷ്ട്രത്തിന് സമർപ്പിച്ചതിന് ശേഷം കത്രയിൽ നടന്ന പൊതു റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏപ്രിൽ 22 ന് പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തെ കുറിച്ച് സംസാരിച്ച മോദി പാകിസ്ഥാൻ കശ്മീരിന്റെ സമ്പദ്‌വ്യവസ്ഥയെ ലക്ഷ്യമിട്ടെന്നും ഇന്ത്യയിൽ വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കാൻ പാകിസ്ഥാൻ ശ്രമിച്ചുവെന്നും പറഞ്ഞു. എന്നാൽ ജനങ്ങളുടെ ഐക്യത്തിനും ദൃഢനിശ്ചയത്തിനും മുന്നിൽ അവർ പരാജയപ്പെട്ടു എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. കത്രയിൽ നടന്ന ചടങ്ങിൽ പാകിസ്ഥാനെതിരെ രൂക്ഷ വിമർശനമാണ് പ്രധാനമന്ത്രി ഉന്നയിച്ചത്.