ഡല്‍ഹി : ഓപ്പറേഷൻ സിന്ദൂർ ഇന്ത്യൻ സൈന്യത്തിന്റെ ധീരതയുടെ വിജയാഘോഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇത് ഇന്ത്യയുടെ വിജയോത്സവത്തിന്റെ സമ്മേളനമാണ്. ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ടുള്ള ചർച്ചയ്ക്ക് ലോക്സഭയിൽ മറുപടി നൽകുകയായിരുന്നു പ്രധാനമന്ത്രി.
ഇന്ത്യക്കൊപ്പം നിൽക്കാത്തവരെ പാഠം പഠിപ്പിക്കും. പഹൽഗാം ആക്രമണ സമയത്ത് താൻ വിദേശത്തായിരുന്നുവെന്നും തിരിച്ചെത്തിയ ഉടനെ സേനകൾക്ക് തിരിച്ചടിക്കാനുള്ള സ്വാതന്ത്യം നൽകി. ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തു.ഏപ്രിൽ 22 ലെ ആക്രമണത്തിന് 22 മിനിറ്റുകൊണ്ട് ഇന്ത്യ മറുപടി നൽകി.ഇന്ത്യയുടെ തിരിച്ചടിയിൽ പാകിസ്ഥാൻ വിറച്ചു. പാകിസ്ഥാന് ഒന്നും ചെയ്യാൻ സാധിച്ചില്ല. പാക് ആണവഭീഷണി വ്യാജമെന്ന് തെളിയിക്കാനായി.
ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ സൈനിക ശക്തി ലോകത്തിനെ ബോധ്യപ്പെടുത്തി. പക്ഷേ കോൺഗ്രസിന് അത് ബോധ്യപ്പെടാത്തത് വളരെ ഖേദകരമാണ്. പഹൽഗാം കൂട്ടക്കൊലയിലും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു. കോണ്‍ഗ്രസിന് ജനഹൃദയങ്ങളിൽ സ്ഥാനമുണ്ടാകില്ല.
ആക്രമണം നിർത്താൻ ഒരു ലോകനേതാവും ഇന്ത്യയോട് ആവശ്യപ്പെട്ടില്ല. പാക്കിസ്ഥാന്റെ ഭാഗത്തു നിന്ന് ആക്രമണം ഉണ്ടാകുമെന്ന് അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി.വാൻസ് മുന്നറിയിപ്പ് നൽകി.ആക്രമിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് അദ്ദേഹത്തിന് മറുപടി നൽകി. പാക്കിസ്ഥാനാണ് വെടിനിർത്തലിന് അപേക്ഷിച്ചു. ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല. സാഹസത്തിനു മുതിർന്നാൽ കടുത്ത ഭാഷയിൽ മറുപടി നൽകുമെന്നും പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി.
അതേ സമയം , ഓപ്പറേഷന് മഹാദേവിന്റെ വിജയത്തെക്കുറിച്ച് ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ നടത്തിയ പ്രസംഗത്തെ പ്രശംസിച്ച് നരേന്ദ്രമോദി. പഹല്‍ഗാമിലെ ക്രൂരമായ ആക്രമണത്തിന് ഉത്തരവാദികളായ മൂന്ന് ഭീകരരെ വധിച്ച സൈന്യത്തിന്റെ ആക്രമണത്തെക്കുറിച്ച് അമിത് ഷാ ലോക്സഭയെ അറിയിച്ചത്.
ഭീകരവാദികളുടെ ഭീഷണികളെ നിര്‍വീര്യമാക്കുന്നതിലും ദേശീയ സുരക്ഷയോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധത ഊട്ടിയുറപ്പിക്കുന്നതിലും ഓപ്പറേഷന് മഹാദേവും ഓപ്പറേഷന് സിന്ദൂറും നിര്‍ണായക പങ്ക് വഹിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. എക്സ് പോസ്റ്റിലൂടെയായിരുന്നു പ്രധാനമന്ത്രിയുടെ പ്രശംസിച്ചത്.
ജമ്മു കശ്മീരില്‍ തിങ്കളാഴ്ച നടത്തിയ ഓപ്പറേഷന് മഹാദേവില്‍, പഹല്‍ഗാം ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ലഷ്കര്‍ കമാന്‍ഡര്‍ സുലൈമാന്‍ ഷാ, അഫ്ഗാന്, ജിബ്രാന് എന്നീ ഭീകരരെയാണ് സൈന്യം വധിച്ചത്.