ആക്രമണം തുടർന്ന് പാകിസ്ഥാൻ ; ഫിറോസ്പുരില്‍ ജനവാസകേന്ദ്രത്തില്‍ സ്‌ഫോടനം |Drone attack

നിയന്ത്രണരേഖയിലുടനീളം പാകിസ്താന്‍ വെടിവെപ്പ് നടത്തുന്നു.
drone attack
Published on

ഡൽഹി : ജമ്മു കശ്‌മീരിലും പഞ്ചാബിലും പാകിസ്താന്‍ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമണം തുടരുന്നു. ഇതിനൊപ്പം നിയന്ത്രണരേഖയിലുടനീളം പാകിസ്താന്‍ വെടിവെപ്പ് നടത്തുന്നു.

പഞ്ചാബിലെ ഫിറോസ്‌പുരിൽ ജനവാസ മേഖലയിൽ ഡ്രോൺ പതിച്ചെന്ന് റിപ്പോർട്ട് പുറത്ത് വന്നു . ഒരു കുടുംബത്തിലുള്ള മൂന്ന് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ടുകൾ . ഇവരെ ആശുപത്രിയിലേക്ക് മാറ്റി.

ഇന്ത്യയുടെ സൈനിക കേന്ദ്രങ്ങളടക്കം ലക്ഷ്യമിട്ടാണ് പാകിസ്താന്റെ ഡ്രോണുകളെത്തിയത്. ആക്രമണം നടക്കുന്ന ഇടങ്ങളെല്ലാം ബ്ലാക്ക് ഔട്ടിലാണ്. ജനങ്ങളോട് സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ നിർദേശിച്ചിട്ടുണ്ട്.ഇന്ത്യൻ സേന ശക്തമായി തിരിച്ചടിക്കുകയാണ്.

Related Stories

No stories found.
Times Kerala
timeskerala.com