ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയതിന് പിന്നാലെ ഉറി ജലവൈദ്യുത നിലയം ലക്ഷ്യമിട്ട് പാക് ഡ്രോൺ ആക്രമണം, നിഷ്പ്രഭമാക്കി ഇന്ത്യ: നിർണായക വെളിപ്പെടുത്തലുമായി CISF | Operation Sindoor

ഡ്രോൺ ഉപയോഗിച്ചാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്.
Pakistan drone attack targeting Uri hydroelectric plant after Operation Sindoor launched, India foils it

ന്യൂഡൽഹി: ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ച് മണിക്കൂറുകൾക്കുള്ളിൽ, നിയന്ത്രണ രേഖയ്ക്ക് (LoC) സമീപമുള്ള ഇന്ത്യയുടെ ഉറി ജലവൈദ്യുതി നിലയം പാക്കിസ്ഥാൻ ലക്ഷ്യമിട്ടതായി സി ഐ എസ് എഫ് വെളിപ്പെടുത്തി. ഡ്രോൺ ഉപയോഗിച്ചാണ് പാകിസ്ഥാൻ ആക്രമണം നടത്തിയത്. എന്നാൽ, ഈ ശ്രമം പരാജയപ്പെടുത്താനും നാശനഷ്ടങ്ങൾ ഒഴിവാക്കാനും കഴിഞ്ഞതായി സിഐഎസ്എഫ് അറിയിച്ചു.(Pakistan drone attack targeting Uri hydroelectric plant after Operation Sindoor launched, India foils it)

അന്ന് ജലവൈദ്യുതി നിലയത്തിന്റെ സുരക്ഷാ ചുമതലയിലുണ്ടായിരുന്ന 19 സൈനികർക്ക് അവാർഡുകൾ നൽകുന്ന ചടങ്ങിനിടെയാണ് സിഐഎസ്എഫ് ഇക്കാര്യം വെളിപ്പെടുത്തിയത്. ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദസഞ്ചാരികൾക്ക് നേരെ നടന്ന ഭീകരാക്രമണത്തിന് മറുപടിയായി മേയ് 6, 7 തീയതികളിലാണ് ഇന്ത്യ 'ഓപ്പറേഷൻ സിന്ദൂർ' നടത്തിയത്. ഈ ഓപ്പറേഷനിലൂടെ പാകിസ്ഥാനിലെ ഭീകര–സൈനിക കേന്ദ്രങ്ങൾ ഇന്ത്യ തകർത്തിരുന്നു. ഇതിന് പ്രതികാരമായാണ് പാകിസ്ഥാൻ ഉറിയിലെ വൈദ്യുതി നിലയവും സമീപത്തെ ജനവാസ കേന്ദ്രങ്ങളും ലക്ഷ്യമിട്ടത്.

സിഐഎസ്എഫ് ഈ ആക്രമണങ്ങളെ ഫലപ്രദമായി തടുക്കുകയും, ജനവാസ കേന്ദ്രങ്ങളിലേക്ക് ആക്രമണം നടന്നപ്പോൾ കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ളവരെ സുരക്ഷിതമായി മാറ്റിപ്പാർപ്പിക്കുകയും ചെയ്തു. ദക്ഷിണ കശ്മീരിലെ 'മിനി സ്വിറ്റ്‌സർലൻഡ്' എന്നറിയപ്പെടുന്ന പഹൽഗാമിലെ ബൈസരൺ താഴ്‌വരയിലാണ് രാജ്യത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. സൈനിക വേഷത്തിലെത്തിയ ഭീകരർ ഉച്ചകഴിഞ്ഞ് 3ന് സഞ്ചാരികൾക്കുനേരെ വെടിയുതിർക്കുകയായിരുന്നു.

ഈ ആക്രമണത്തിൽ 27 പേരാണ് കൊല്ലപ്പെട്ടത്, 20 പേർക്ക് പരുക്കേറ്റു. കേരളം, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ഒഡീഷ തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ളവരും യുഎഇ, നേപ്പാൾ സ്വദേശികളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.

Related Stories

No stories found.
Times Kerala
timeskerala.com