
ഡല്‍ഹി: ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ രാത്രിയിലും പാക്കിസ്ഥാൻ മിസൈൽ ആക്രമണങ്ങൾ തുടരുന്നു.ഇന്ത്യയിലെ സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു പാക് ആക്രമണം നടത്തുന്നത്. എന്നാൽ ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയാണ്.
ഉദംപുരിലെയും ജമ്മുവിലെയും വ്യോമതാവളങ്ങൾ സുരക്ഷിതമെന്ന് റിപ്പോർട്ട്. ഇന്ത്യൻ നാവികസേന കറാച്ചി ലക്ഷ്യമാക്കി നീങ്ങിയതായി റിപ്പോർട്ടുകൾ. ഐഎൻസ് വിക്രാന്ത് അടക്കം കാർവാർ മേഖലയിലുണ്ട്.
അതെ സമയം , വ്യോമതാവളങ്ങൾ, ജയ്സാൽമീർ സൈനിക ആസ്ഥാനം, ശ്രീനഗർ, ജമ്മു വിമാനത്താവളങ്ങൾ ഉൾപ്പെടെ ലക്ഷ്യമിട്ട് പാകിസ്താൻ ഡ്രോണുകളും എട്ടു മിസൈലുകളും തൊടുത്തു. ഇവയെല്ലാം ഇന്ത്യയുടെ എസ്400 ട്രാൻസ് മിസൈൽ തകർത്തു.പാകിസ്താന്റെ രണ്ട് ജെ എഫ് 17യുദ്ധവിമാനങ്ങൾ, ഒരു എഫ് 16 യുദ്ധവിമാനം എന്നിവയാണ് ഇന്ത്യയുടെ വ്യോമപ്രതിരോധ സംവിധാനങ്ങൾ വെടിവെച്ചു വീഴ്ത്തിയത്.