
ഹരിയാന: പാകിസ്ഥാൻ ചാരവൃത്തി കേസിൽ അറസ്റ്റിലായ ട്രാവൽ വ്ലോഗർ ജ്യോതി മൽഹോത്രയെ(33) കേരള ടൂറിസം വകുപ്പിന്റെ ഔദ്യോഗിക ഡിജിറ്റൽ പ്രവർത്തനങ്ങളുടെ ഭാഗമായി നിയമിച്ചിരുന്നുവെന്ന് റിപ്പോർട്ട്(Pak espionage). കേരളത്തിന്റെ ഡിജിറ്റൽ പരിപാടിയുടെ ഭാഗമായി ജ്യോതി മൽഹോത്രയുടെ യാത്ര, താമസം എന്നിവയ്ക്ക് സംസ്ഥാന സർക്കാർ ധനസഹായം നൽകിയതായാണ് വിവരം.
കേരള സർക്കാരിന്റെ ക്ഷണപ്രകാരം ജ്യോതി മൽഹോത്ര കേരളം സന്ദർശിച്ചുവെന്നും ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരം സംസ്ഥാന അതിഥിയായിരുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തു വന്നത്. കൊച്ചി, ആലപ്പുഴ, മൂന്നാർ, കണ്ണൂർ, കോഴിക്കോട് തുടങ്ങിയ ജില്ലകളിലൂടെ മൽഹോത്ര സഞ്ചരിച്ചതിന്റെ വിവരങ്ങളും പുറത്തുവന്നു.