
ന്യൂഡൽഹി: പഹൽഗാം ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ടി.ആർ.എഫിനെ യു.എസ് ഭീകര സംഘടനയായി പ്രഖ്യാപിച്ചു(Pahalgam terror attack). ലഷ്‌കർ-ഇ-തൊയ്ബയുടെ പ്രതിനിധിയായ ദി റെസിസ്റ്റൻസ് ഫ്രണ്ടിനെയാണ് ഭീകര സംഘടനയായി പ്രഖ്യാപിച്ചത്. നയതന്ത്ര വിജയത്തിൽ അമേരിക്കയുടെ പ്രതിബദ്ധതയുടെ ഭാഗമായാണ് നടപടിയെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പ്രസ്താവനയിലൂടെ അറിയിച്ചു.
ജമ്മു കശ്മീരിലെ പഹൽഗാമിൽ ഏപ്രിൽ 22 നാണ് ഭീകരർ 26 വിനോദ സഞ്ചാരികൾക്ക് മേൽ നിറയൊഴിച്ചത്. ക്രമണത്തിന്റെ ഉത്തരവാദിത്തം പാകിസ്ഥാൻ ഭീകര സംഘടനയായ റെസിസ്റ്റൻസ് ഫ്രണ്ട് ഏറ്റെടുക്കുകയും ചെയ്തിരുന്നു. അതേസമയം അമേരിക്കയുടെ ഭീകര സംഘടനാ പട്ടികയിൽ ഇടം നേടിയ ആദ്യത്തെ സംഘടനയല്ല ദി റെസിസ്റ്റൻസ് ഫ്രണ്ട്.