
ജമ്മു കശ്മീർ: പഹൽഗാം ഭീകരാക്രമണത്തിന് ശേഷം കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്മീരിലെ ടൂറിസം പുനരുജ്ജീവനത്തിന്റെ പാതയിലാണെന്നും ശുഭാപ്തിവിശ്വാസം നിലനിൽക്കുന്നുണ്ടെന്നും ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള അഭിപ്രായപ്പെട്ടു(Tourism). ഇന്ന് സംസ്ഥാനത്ത് സംഘടിപ്പിച്ച യാത്രാ, ടൂറിസം പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ജമ്മു കശ്മീരിലേക്ക് നേരിട്ടുള്ള വിമാനങ്ങളുടെ എണ്ണത്തിലും ശ്രദ്ധേയമായ വർധനവുണ്ടായിട്ടുണ്ട്. വിനോദസഞ്ചാരികൾക്ക് ഇപ്പോൾ പഹൽഗാമിലേക്ക് പോകാൻ അനുവാദം നൽകുന്നുണ്ട്. ചില സ്ഥലങ്ങളിൽ സുരക്ഷാ ഓഡിറ്റുകൾ നടത്തുന്നുണ്ട്. വിനോദസഞ്ചാരികൾക്ക് സുരക്ഷിതമായ ഒരു ലക്ഷ്യസ്ഥാനം നൽകാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. അതുപോലെ ജമ്മു കശ്മീരിലെ വിനോദസഞ്ചാരികളുടെ സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്തി ഉറപ്പ് നൽകി.