

ശ്രീനഗർ: പഹൽഗാം ഭീകരാക്രമണ കേസിൽ ലഷ്കർ ഭീകരരെ സഹായിച്ച കശ്മീരി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു(Pahalgam terror attack). കുൽഗാം സ്വദേശിയായ മുഹമ്മദ് യൂസഫ് കതാരിയ(26) ആണ് അറസ്റ്റിലായത്. ഇയാൾ തീവ്രവാദികൾക്ക് ലോജിസ്റ്റിക്കൽ പിന്തുണ നൽകിയതായി കണ്ടെത്തി.
തീവ്രവാദികൾക്ക് ഇയാൾ ചെയ്തു നൽകിയ സഹായങ്ങൾ സ്ഥിരീകരിച്ചതിന് ശേഷമാണ് അറസ്റ്റ് രേഖപെടുത്തിയത്. ഓപ്പറേഷൻ മഹാദേവിൽ കൊല്ലപ്പെട്ട തീവ്രവാദികളിൽ നിന്ന് ലഭിച്ച ഉപകരണങ്ങൾ വിശകലനം ചെയ്തതിനെ തുടർന്നാണ് പോലീസ് ഇയാളെ പിടികൂടിയത്.
അതേസമയം ജമ്മു കശ്മീരിലെ പഹൽഗാമിൽ വിനോദ സഞ്ചാരികൾക്കു മേൽ പാകിസ്ഥാൻ ഭീകരർ നിറയൊഴിച്ചതിനെ തുടർന്ന് 26 വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ടിരുന്നു.