ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണം പാകിസ്ഥാൻ ചാര ഏജൻസിയായ ഐഎസ്‌ഐയും ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയും ഗൂഢാലോചനയിലൂടെ ആസൂത്രണം ചെയ്തതാണെന്ന് റിപ്പോർട്ട്(Pahalgam terror attack). പാകിസ്ഥാന്റെ രാഷ്ട്രീയ, സൈനിക നേതൃത്വത്തിന്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് ആക്രമണം നടന്നത്.
മുംബൈ ആക്രമണത്തിന് സമാനമായ ഒരു ഐ.എസ്.ഐ-എൽ.ഇ.ടി സംയുക്ത പദ്ധതിയാണ് ആസൂത്രണം ചെയ്തത്. രഹസ്യ സ്വഭാവം നിലനിർത്താൻ കശ്മീരി തീവ്രവാദികളെ ഒഴികെ വിദേശ പ്രവർത്തകരെ മാത്രം വിന്യസിക്കാൻ ലഷ്കർ കമാൻഡർ സാജിദ് ജട്ടിനോട് ഐഎസ്ഐ നിർദ്ദേശിച്ചതായാണ് വിവരം. മുൻ പാകിസ്ഥാൻ സ്പെഷ്യൽ ഫോഴ്‌സ് കമാൻഡോ എന്ന് സംശയിക്കപ്പെടുന്ന സുലൈമാൻ ആണ് ആക്രമണ സംഘത്തെ നയിച്ചത്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 68 വിദേശ ഭീകരരും 3 പ്രാദേശിക ഭീകരരും നിലവിൽ കശ്മീരിൽ സജീവമാണെന്നാണ് പുറത്തു വരുന്ന വിവരം.