
ശ്രീനഗര്‍: പഹല്‍ഗാം ഭീകരാക്രമണത്തിൽ അന്വേഷണം നടത്തുമെന്ന പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള.
ഭീകരാക്രമണം നടന്നുവെന്ന് ആദ്യം അവര്‍ സമ്മതിച്ചില്ല. പിന്നീട് ഇന്ത്യ ആസൂത്രണം ചെയ്തതെന്നാണ് അവരുടെ പ്രതികരണം.പാക്കിസ്ഥാൻ ആദ്യം നമ്മളെ കുറ്റപ്പെടുത്തി ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ച് ഒരു പ്രസ്താവന ഇറക്കുകയും ചെയ്‌തിരിക്കുന്നു. അതിനെ കുറിച്ച് പ്രതികരിക്കുക പ്രയാസകരമാണ്. അവരുടെ പരാമര്‍ശങ്ങളെക്കുറിച്ച് താന്‍ അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഒമര്‍ അബ്ദുള്ള പ്രതികരിച്ചു.
ഉത്തരവാദിത്വമുള്ള ഒരു രാജ്യമെന്ന നിലയില്‍ നിഷ്പക്ഷവും സുതാര്യവും വിശ്വസനീയവുമായ ഏത് അന്വേഷണത്തിലും സഹകരിക്കാന്‍ പാകിസ്താന്‍ തയ്യാറാണെന്ന് പാക് പ്രധാനമന്ത്രിയുടെ പ്രതികരണം.