പഹൽഗാം ഭീകരാക്രമണം: രഹസ്യ സ്വഭാവം നിലനിർത്താൻ കശ്മീരി തീവ്രവാദികളെ ഒഴുവാക്കി; വിദേശ പ്രവർത്തകരെ വിന്യസിച്ചു, നിർദേശം നൽകിയത് ഐഎസ്ഐ | Pahalgam terror attack

ഭീകരക്രമണത്തിന്റെ ഗൂഢാലോചനയ്ക്ക് പാകിസ്ഥാൻ ചാര ഏജൻസിയായ ഐ.എസ്‌.ഐയും ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയും നേതൃത്വം നൽകിയതായാണ് വിവരം.
Pahalgam terror attack
Published on

ന്യൂഡൽഹി: ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 വിനോദ സഞ്ചാരികൾക്ക് നേരെ നിറയൊഴിച്ച ഭീകരാക്രമണത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്(Pahalgam terror attack). ഭീകരക്രമണത്തിന്റെ ഗൂഢാലോചനയ്ക്ക് പാകിസ്ഥാൻ ചാര ഏജൻസിയായ ഐ.എസ്‌.ഐയും ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയും നേതൃത്വം നൽകിയതായാണ് വിവരം.

രഹസ്യ സ്വഭാവം നിലനിർത്താൻ കശ്മീരി തീവ്രവാദികളെ ഒഴിവാക്കി വിദേശ പ്രവർത്തകരെ മാത്രം വിന്യസിക്കാൻ ലഷ്കർ കമാൻഡർ സാജിദ് ജട്ടിന് ഐഎസ്ഐയാണ് നിർദേശം നൽകിയത്. പാകിസ്ഥാനിലെ പഞ്ചാബിലുള്ള എൽഇടിയുടെ മുരിഡ്കെ കേന്ദ്രത്തിൽ പരിശീലനം നേടിയ മുൻ പാകിസ്ഥാൻ സ്പെഷ്യൽ ഫോഴ്‌സ് കമാൻഡോ എന്ന് സംശയിക്കപ്പെടുന്ന സുലൈമാൻ ആണ് ആക്രമണ സംഘത്തെ നയിച്ചത്. ഇയാൾ 2022 ലാണ് ജമ്മുവിലേക്ക് നുഴഞ്ഞുകയറിയതെന്നും വിവരമുണ്ട്.

Related Stories

No stories found.
Times Kerala
timeskerala.com