
ജമ്മു കശ്മീർ : പഹൽഗാം ഭീകരാക്രമണ കേസിൽ അറസ്റ്റിലായ രണ്ട് പേരെ ഇന്ന് ജമ്മു കോടതി റിമാൻഡ് ചെയ്തു( pahalgam terror attack). പ്രതികളായ പർവൈസ് അഹമ്മദ്, ബഷീർ അഹമ്മദ് എന്നിവരെ 5 ദിവസത്തേക്കാണ് കോടതി റിമാൻഡ് ചെയ്തത്. എൻ.ഐ.എ കസ്റ്റഡി അപേക്ഷ ശരിവച്ച് അഡീഷണൽ ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജിയാണ് നടപടി സ്വീകരിച്ചത്. ജമ്മു കശ്മീരിലെ പഹൽഗാം ആക്രമണത്തിൽ ഉൾപ്പെട്ട തീവ്രവാദികൾക്ക് അഭയം നൽകിയെന്ന് ആരോപിച്ചാണ് ഇരുവരെയും അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഏപ്രിൽ 22 നാണ് ജമ്മു കശ്മീരിലെ പഹൽഗാമിൽ നാടിനെ നടുക്കിയ ഭീകരാക്രമണം ഉണ്ടായത്. മലയാളികൾ ഉൾപ്പടെയുള്ള വിനോദ സഞ്ചാരികൾക്കുമേലാണ് ഭീകരർ നിറയൊഴിച്ചത്. ഭീകരാക്രമണത്തിന് പിന്നിൽ പാകിസ്ഥാനിൽ നിന്നും വർഷങ്ങൾക്ക് മുൻപേ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറിയവരാണെന്ന് കണ്ടെത്തിയിരുന്നു. ഇവർക്ക് അഭയം നൽകിയെന്നാരോപിച്ചാണ് രണ്ടു പേരയും അറസ്റ്റ് ചെയ്തത്.