
യു.എസ്: ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിൽ 29 വിനോദസഞ്ചാരികൾ കൊല്ലപ്പെട്ട സാഹചര്യത്തിൽ ഐക്യരാഷ്ട്രസഭ സുരക്ഷാസമിതി അപലപിച്ചു(Pahalgam terror attack). ഒപ്പം കൊല്ലപ്പെട്ട കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.
സുരക്ഷാസമിതിയിൽ 15 രാജ്യങ്ങളാണ് ഉള്ളത്. ഇതിൽ ഈ മാസം ഫ്രാൻസ് അധ്യക്ഷത വഹിക്കുന്ന സമിതി, ഭീകരാക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചവരെയും അവർക്ക് വേണ്ട സാമ്പത്തിക സഹായം നല്കിയവരെയും സ്പോണ്സർമാരെയും ഉടൻ കണ്ടെത്തണമെന്നും നിയമത്തിന് മുന്നിൽ കൊണ്ട് വരണമെന്നും പറഞ്ഞു. മാത്രമല്ല; തങ്ങള്‍ക്കുള്ള ചുമതലകള്‍ക്കനുസരിച്ച്, അന്താരാഷ്ട്ര നിയമപ്രകാരം പ്രവര്‍ത്തിക്കാന്‍ സുരക്ഷാസമിതി പ്രസ്താവനയിലൂടെ എല്ലാ രാജ്യങ്ങളോടും ആഹ്വാനം ചെയ്തു.