
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം നടന്ന പഹല്‍ഗാമിലെ ഭീകരാക്രമണത്തെ തുടർന്ന് പാകിസ്താനുമായുള്ള നയതന്ത്ര ബന്ധം വിഛേദിക്കാനൊരുങ്ങി ഇന്ത്യ (Pahalgam terror attack). ഭീകരാക്രമണത്തിൽ 29 പേർ കൊല്ലപ്പെടുകയും നിരവധിപേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഭീകരാക്രമണത്തിൽ പാകിസ്താന് ബന്ധമുണ്ടെന്ന് സ്ഥിരീകരിച്ചതിൻറെ പശ്ചാത്തലത്തിലാണ് തീരുമാനം.
മാത്രമല്ല; പാകിസ്താനെതിരെ സൈനിക നടപടികളെടുക്കാനും കേന്ദ്ര സർക്കാർ ആലോചിക്കുന്നുണ്ട്. ഇത് പ്രകാരം പാക് നയതന്ത്ര കാര്യാലയത്തിന് നല്‍കിയ ഭൂമി ഉൾപ്പടെ ഇന്ത്യ തിരികെ വാങ്ങും. ഇന്ത്യയിലുള്ള പാക് ഹൈക്കമ്മിഷനിലെ ഉദ്യോഗസ്ഥരെ പുറത്താക്കും. പാകിസ്താനിൽ പ്രവർത്തിക്കുന്ന നയതന്ത്ര കാര്യാലയത്തിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കും തുടങ്ങിയ നടപടികളാവും ഇന്ത്യ സ്വീകരിക്കുക. ഇതിനുള്ള നടപടി ക്രമങ്ങളും ചർച്ചകളും ആരംഭച്ചതായാണ് പുറത്തു വരുന്ന വിവരം.