കാൺപൂർ : പഹൽഗാം ഭീകരാക്രമണത്തിൽ ഇരയായ ശുഭം ദ്വിവേദിയുടെ പിതാവ് സഞ്ജയ് ദ്വിവേദി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രണ്ട് കത്തുകൾ എഴുതി. ഏപ്രിൽ 22 ലെ മാരകമായ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും രക്തസാക്ഷി പദവി നൽകണമെന്നും അതിൽ ആവശ്യപ്പെട്ടു.(Pahalgam Attack Victim's Father Writes To PM Modi)
"സത്യത്തിനൊപ്പം നിൽക്കുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാളാണ്" എന്നാണ് എഎപി എംപി സഞ്ജയ് സിങ്ങിനെ അദ്ദേഹം വിശേഷിപ്പിച്ചത്. പഹൽഗാം ഭീകരാക്രമണത്തിന് ഇരയായവരുടെ കുടുംബങ്ങളുടെ പ്രശ്നങ്ങൾ അദ്ദേഹം പാർലമെൻ്റിൽ ഉയർത്തിക്കാട്ടി.
"സത്യത്തിനൊപ്പം നിൽക്കുന്ന ചുരുക്കം ചില നേതാക്കളിൽ ഒരാളാണ് അദ്ദേഹം. പാർലമെൻ്റിൽ നമ്മുടെ പ്രശ്‌നങ്ങൾ സർവ്വശക്തിയുമുപയോഗിച്ച് അവതരിപ്പിച്ചു.. ഭാവിയിലും അദ്ദേഹം നമ്മുടെ ആവശ്യങ്ങളിൽ ഉറച്ചുനിൽക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.. ഞാൻ പ്രധാനമന്ത്രിക്ക് രണ്ട് കത്തുകൾ എഴുതിയിട്ടുണ്ട്" അദ്ദേഹം പറഞ്ഞു.
കാൺപൂർ സന്ദർശനത്തിനിടെ സഞ്ജയ് സിംഗ് ഞായറാഴ്ച പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ശുഭം ദ്വിവേദിയുടെ കുടുംബത്തെ കണ്ടു. യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച അദ്ദേഹം ഇരകൾക്ക് രക്തസാക്ഷി പദവി നൽകണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു.പാർലമെൻ്റിൻ്റെ മൺസൂൺ സമ്മേളനത്തിലും താൻ ഈ ആവശ്യം ഉന്നയിച്ചിരുന്നതായി എഎപി രാജ്യസഭാ എംപി വ്യക്തമാക്കി.