ന്യൂഡൽഹി : കേരളത്തിലെ ദേശീയ പാത നിർമ്മാണത്തിൽ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റി പാർലമെൻ്റിൽ റിപ്പോർട്ട് സമർപ്പിച്ചു. ദേശീയ പാത അതോറിറ്റിയുടെ പ്രവർത്തനത്തിൽ സമഗ്ര ഓഡിറ്റ് വേണമെന്നാണ് സമിതി ശുപാർശ ചെയ്തത്.(PAC report on National Highways)
ഡിസൈൻ തീരുമാനിക്കുമ്പോൾ വിദഗ്ധരുമായി കൂടിയാലോചന നടത്തണമെന്നും റിപ്പോർട്ടിൽ പറയുന്നു. കൂരിയാട് ഡിസൈൻ തകരാർ ഉണ്ടായതായി ദേശീയപാത അതോറിറ്റി സമ്മതിച്ചുവെന്നും, ഇതിൻ്റെ ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്ക്ണമെന്നും ഇതിൽ വ്യക്തമാക്കുന്നു.
വീഴ്ച വരുത്തിയ കമ്പനികളെ കരിമ്പട്ടികയിൽപ്പെടുത്തി ഭാവിയിൽ കരാറുകള്‍ നല്‍കരുതെന്നും ശുപാർശ ചെയ്തിട്ടുണ്ട്. കടമ്പാട്ടുകോണം- കഴക്കൂട്ടം പാതയ്ക്ക് 3684 കോടി രൂപയ്ക്കാണ് കരാറെടുത്തത്.