
അഹമ്മദാബാദ്: പാര്‍ട്ടി കണ്‍വെന്‍ഷനിൽ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം കുഴഞ്ഞുവീണു. ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കുന്ന പരിപാടിക്കിടെ കനത്ത ചൂട് താങ്ങാനാകാതെയാണ് ചിദംബരം ബോധരഹിതനായി വീണത്.
കുഴഞ്ഞുവീണ ചിദംബരത്തിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ താങ്ങിയെടുത്തുകൊണ്ടുപോകുന്ന വീഡിയോ പുറത്തുവന്നിരുന്നു.അതേസമയം ചിദംബരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് മകനും കോണ്‍ഗ്രസ് എംപിയുമായ കാര്‍ത്തി ചിദംബരം വ്യക്തമാക്കി.