
ജലന്ധർ: ജലന്ധറിലെ സിവിൽ ആശുപത്രിയിലെ ട്രോമ വാർഡിൽ ഓക്സിജൻ വിതരണം നിലച്ചതിനെ തുടർന്ന് മൂന്ന് രോഗികൾ മരിച്ചു(Oxygen supply stopped). സാങ്കേതിക തകരാറാണ് ഓക്സിജൻ വിതരണം നിലയ്ക്കാനുള്ള കാരണമെന്നാണ് ആശുപത്രി അധികൃതർ അറിയിച്ചത്.
കഴിഞ്ഞ ദിവസം രാത്രി 8 മണിയോടെയാണ് സംഭവം നടന്നത്. വിവരമറിഞ്ഞയുടൻ പഞ്ചാബ് ആരോഗ്യമന്ത്രി ബൽബീർ സിംഗ് ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. അതേസമയം, ഓക്സിജൻ ലഭികതെ രോഗികൾ മരിച്ച സംഭവത്തിൽ പ്രത്യേക അന്വേഷണ സമിതി രൂപീകരിച്ച് അന്വേഷണം നടത്തുമെന്ന് സംസ്ഥാന സർക്കാർ ഉറപ്പ് നൽകി.