
ലോസ് ആഞ്ചലസ്: 97-ാമത് ഓസ്കാർ പുരസ്കാര നോമിനേഷനുകൾ പ്രഖ്യാപിച്ചു(Oscar Nomination). മാർച്ച് 2 നാണ് വിജയികളെ പ്രഖ്യാപിക്കുക. ഏറ്റവും കൂടുതൽ നോമിനേഷൻ നേടിയ ചിത്രം 'എമിലിയ പെരസ്"(13) ആണ്. ഹിന്ദി ഭാഷയിൽ, ഇന്ത്യൻ പശ്ചാത്തലത്തിൽ നിർമ്മിച്ച അമേരിക്കൻ ഷോർട്ട് ഫിലിം 'അനുജ" മികച്ച ലൈവ് ആക്ഷൻ ഷോർട്ട് ഫിലിം വിഭാഗത്തിൽ നോമിനേഷൻ നേടി. പ്രിയങ്ക ചോപ്ര, ഗുനീത് മോംഗ തുടങ്ങിയവർ നിർമ്മാണം നിർവഹിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ആഡം ജെ.ഗ്രേവ്സ് ആണ്.
ഇന്ത്യൻ ചിത്രങ്ങളായ ആടുജീവിതം, ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്, കങ്കുവ, ഗേൾസ് വിൽ ബി ഗേൾസ്, സ്വാതന്ത്റ്യ വീർ സവർക്കർ, പുട്ടുൽ, സന്തോഷ് (ഇന്ത്യ- ബ്രിട്ടീഷ്) എന്നിവയ്ക്ക് നോമിനേഷൻ നേടാനായില്ല. ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായ 'ലാപതാ ലേഡീസ്" ഷോർട്ട് ലിസ്റ്റിൽ ഇടം നേടിയിരുന്നില്ല.
പ്രധാന നോമിനേഷനുകൾ ഇവയാണ് :
ചിത്രം : – അനോറ, ദ ബ്രൂട്ടലിസ്റ്റ്, എ കംപ്ലീറ്റ് അൺനോൺ, കോൺക്ലേവ്, ഡ്യൂൺ: പാർട്ട് 2, എമിലിയ പെരസ്, ഐ ആം സ്റ്റിൽ ഹിയർ, നിക്കൽ ബോയ്സ്, ദ സബ്സ്റ്റൻസ്, വിക്കഡ്
സംവിധാനം :- ഷോൺ ബേക്കർ (അനോറ), ബ്രാഡി കോർബെറ്റ് (ദ ബ്രൂട്ടലിസ്റ്റ് ), ജെയിംസ് മാൻഗോൾഡ് ( എ കംപ്ലീറ്റ് അൺനോൺ), ജാക്വസ് ഓഡ്യാർഡ് (എമിലിയ പെരസ്), കൊറാലി ഫർജ (ദ സബ്സ്റ്റൻസ്)
നടൻ :- ആഡ്രിയൻ ബ്രോഡി (ദ ബ്രൂട്ടലിസ്റ്റ്), തിമോത്തി ഷാലമേ (എ കംപ്ലീറ്റ് അൺനോൺ), കോൾമാൻ ഡൊമിൻഗോ (സിങ്ങ് സിങ്ങ്), റാൽഫ് ഫൈൻസ് (കോൺക്ലേവ്), സെബാസ്റ്റ്യൻ സ്റ്റാൻ (ദ അപ്രെന്റിസ്)
നടി :- സിന്തിയ എറിവോ (വിക്കഡ്), കാർല സോഫിയ ഗാസ്കോൺ (എമിലിയ പെരസ്), മിക്കി മാഡിസൺ (അനോറ), ഡെമി മൂർ (ദ സബ്സ്റ്റൻസ്), ഫെർനാൻഡ ടോറസ് (ഐ ആം സ്റ്റിൽ ഹിയർ)