ന്യൂഡൽഹി : തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് പ്രതിപക്ഷ എം പിമാർ നടത്തിയ മാർച്ച് സംഘർഷത്തിലാണ് കലാശിച്ചത്. ഇതോടെ പോലീസ് എം പിമാരെ അറസ്റ്റ് ചെയ്ത് നീക്കി. (Opposition march to ECI)
പോലീസ് തന്നെ പിടിച്ചു തള്ളിയെന്നും മറ്റ് എം പിമാരെ മർദിച്ചെന്നും ഡീൻ കുര്യാക്കോസ് എം പി അറിയിച്ചു. വളരെ മൃഗീയമായാണ് തങ്ങളെ പോലീസ് വലിച്ചിഴച്ചത് എന്നാണ് അദ്ദേഹം വ്യക്തമാക്കിയത്.