പട്‌ന : പ്രതിപക്ഷം യാത്ര നടത്തുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാനാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.കോണ്‍ഗ്രസും ആര്‍ജെഡിയും സ്വന്തം കുടുംബത്തിനു വേണ്ടിയാണ് ജോലി ചെയ്യുന്നതെന്നും ജനങ്ങളാണ് തന്റെ കുടുംബമെന്നും മോദി പറഞ്ഞു. ബിഹാറിലെ പൂര്‍ണിയയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബിഹാറിനെ ബീഡിയുമായി താരതമ്യപ്പെടുത്തുന്ന കോൺഗ്രസിനും ആർജെഡിക്കും സംസ്ഥാനത്തെ അപകീർത്തിപ്പെടുത്താനാണു താൽപര്യമാണെന്ന് നരേന്ദ്ര മോദി കുറ്റപ്പെടുത്തി.കോണ്‍ഗ്രസും ആര്‍ജെഡിയും ബിഹാറിനെ വെറുക്കുന്നു. ഈ മാനസികാവസ്ഥയിലുളളവര്‍ക്ക് ബിഹാറിനെ മുന്നോട്ട് നയിക്കാനാവില്ല.
നുഴഞ്ഞു കയറ്റക്കാർക്കു രാജ്യത്തിനു പുറത്തേക്കു പോകേണ്ടി വരുമെന്ന കാര്യത്തിൽ സംശയമില്ല. ബിഹാർ, ബംഗാൾ, അസം സംസ്ഥാനങ്ങളിലെ ജനസംഖ്യാ ഘടനയ്ക്കു ഭീഷണിയായി മാറിയ നുഴഞ്ഞു കയറ്റത്തിനെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കും. ബിഹാറിൽ ഡബിൾ എൻജിൻ സർക്കാർ നടപ്പാക്കുന്ന വികസന പദ്ധതികളെ കുറിച്ചു ജനങ്ങൾക്കു ബോധ്യമുണ്ട്. രണ്ടു പതിറ്റാണ്ടോളം ബിഹാറിനെ കൊള്ളയടിച്ച ആർജെഡിയുടെ ദുർഭരണം ജനങ്ങൾ മറക്കില്ലെന്നും മോദി പറഞ്ഞു.