ന്യൂഡൽഹി : പഹൽഗാമിനെക്കുറിച്ചും ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ചും അടുത്ത ആഴ്ച മുതൽ രാജ്യസഭയിൽ ചർച്ച നടത്തണമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യം ഉറപ്പാക്കണമെന്നും ബിഎസി യോഗത്തിൽ പ്രതിപക്ഷം ബുധനാഴ്ച ആവശ്യപ്പെട്ടു.(Opposition at At BAC meeting)
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിനിടെ നടന്ന രാജ്യസഭയുടെ ബിസിനസ് ഉപദേശക സമിതിയുടെ (ബിഎസി) ആദ്യ യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
സഭാ നേതാവ് ജെ പി നദ്ദ, പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു എന്നിവർ യോഗത്തിൽ പങ്കെടുത്തു. രാജ്യസഭാ ഡെപ്യൂട്ടി ചെയർമാൻ ഹരിവൻഷിന്റെ അധ്യക്ഷതയിൽ ബിഎസി യോഗം ചേർന്നു.