
ശ്രീനഗർ: ഓപ്പറേഷൻ സിന്ദൂരിനിടെ ദാൽ തടാകത്തിൽ വീണ ഷെല്ലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി(Operation Sindoor). ശനിയാഴ്ച നടന്ന ശുചീകരണ ഡ്രൈവിനിടെയാണ് ലേക്ക് കൺസർവേഷൻ ആൻഡ് മാനേജ്‌മെന്റ് അതോറിറ്റി ഉദ്യോഗസ്ഥർ ഷെല്ലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്.
അവശിഷ്ടങ്ങൾ കൂടുതൽ പരിശോധനയ്ക്കും ആവശ്യമായ നടപടികൾക്കുമായി അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരിക്കുകയാണ്. അതേസമയം, മെയ് 10 ന് രാവിലെയാണ് ശ്രീനഗറിലെ ദാൽ തടാകത്തിൽ ഷെൽ അവശിഷ്ടങ്ങൾ പതിച്ചതെന്നാണ് വിലയിരുത്തൽ.