
ന്യൂഡൽഹി: പാകിസ്താനിലെ ഭീകരപ്രവർത്തനങ്ങൾക്ക് എതിരെ ഇന്ത്യ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ, തകർന്ന നൂർ ഖാൻ വ്യോമതാവളത്തിൽ പുനർ നിർമാണം നടക്കുന്നതായി വിവരം(Operation Sindoor). ഇത് സംബന്ധിച്ച പുതിയ ഉപഗ്രഹ ചിത്രങ്ങൾ പുറത്തു വന്നു.
ഇസ്ലാമാബാദിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള തന്ത്രപ്രധാനമായ നൂർ ഖാൻ വ്യോമതാവളത്തിലാണ് പാകിസ്‌താനിലെ വ്യോമസേനയുടെ പ്രധാന ആയുധങ്ങൾ സൂക്ഷിച്ചിരുന്നത്. ഇത് മെയ് മാസത്തിൽ ഇന്ത്യ നടത്തിയ ഓപ്പറഷൻ സിന്ദൂറിലെ മിസൈൽ ആക്രമണത്തിൽ തകർന്നിരുന്നു. ഈ മേഖലയിലാണ് പുനർ നിർമാണം പുരോഗമിക്കുന്നത്.