ഓപ്പറേഷൻ സിന്ദൂർ : വ്യോമാതിർത്തി തുറക്കുന്നത് ഒരു മാസം കൂടി നീട്ടി പാകിസ്ഥാൻ; നിരോധനം ആഗസ്റ്റ് 24 വരെ തുടരും, പുതിയ നോട്ടോം പുറത്ത് | Pakistan

ഓഗസ്റ്റ് 24 ന് പുലർച്ചെ ഇന്ത്യൻ സമയം 5:19 വരെയാണ് നിരോധനം നിലനിൽക്കുന്നതെന്നും നോട്ടോം വ്യക്തമാക്കുന്നു.
Pakistan
Published on

ലാഹോർ: ഓപ്പറേഷൻ സിന്ദൂറിന്റെ തുടർന്ന് വ്യോമാതിർത്തി അടച്ച പാകിസ്ഥാൻ വ്യോമാതിർത്തി തുറക്കുന്നത് ഒരു മാസം കൂടി നീട്ടി(Pakistan). ഓഗസ്റ്റ് 24 വരെയാണ് നീട്ടിയിരിക്കുന്നതെന്ന് പാകിസ്ഥാൻ എയർപോർട്ട് അതോറിറ്റിയാണ് അറിയിച്ചത്.

വെള്ളിയാഴ്ച ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3:50 ന് പുറത്തിറക്കിയ വിമാന ജീവനക്കാർക്കുള്ള അറിയിപ്പായ നോട്ടാമിൽ ഇന്ത്യൻ വിമാനക്കമ്പനികൾ നടത്തുന്ന ഒരു വിമാനമോ, ഇന്ത്യയുടെ ഉടമസ്ഥതയിലുള്ളതോ പാട്ടത്തിനെടുത്തതോ ആയ സൈനിക, സിവിലിയൻ വിമാനങ്ങളോ പാകിസ്ഥാൻ വ്യോമാതിർത്തി ഉപയോഗിക്കാൻ അനുവദിക്കില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഓഗസ്റ്റ് 24 ന് പുലർച്ചെ ഇന്ത്യൻ സമയം 5:19 വരെയാണ് നിരോധനം നിലനിൽക്കുന്നതെന്നും നോട്ടോം വ്യക്തമാക്കുന്നു.

Related Stories

No stories found.
Times Kerala
timeskerala.com