
ന്യൂഡൽഹി: 79 - മത് സ്വാതന്ത്ര്യദിന ആഘോഷങ്ങളോടനുബന്ധിച്ചുള്ള പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ സായുധ സേനയുടെ ഓപ്പറേഷൻ സിന്ദൂരിനെ പ്രശംസിച്ചു(Operation Sindoor). ഇന്ത്യൻ സായുധ സേന ശത്രുക്കളെ സങ്കൽപ്പിക്കാവുന്നതിലും അപ്പുറത്തേക്ക് ശിക്ഷിച്ചതായും തീവ്രവാദികളുടെ രക്തം വീഴ്ത്തിയതായും അദ്ദേഹം പറഞ്ഞു. പാക് അധീന കശ്മീരിലും പാകിസ്ഥാനിലും നടന്ന ഭീകരവിരുദ്ധ പ്രവർത്തനങ്ങളിൽ അദ്ദേഹം സേനയെ അഭിനന്ദിക്കുകയും ചെയ്തു. ചെങ്കോട്ടയുടെ കൊത്തളത്തിൽ നിന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
അതേസമയം ഏപ്രിൽ 22 ന് പഹല്ഗാമിൽ നടന്ന ഭീകരാക്രമണത്തിന് പ്രത്യാക്രമണമായിട്ടാണ് മെയ് 7 മുതൽ 10 വരെ പാക് അധിനിവേശ കശ്മീരിലെ തീവ്രവാദ, സൈനിക കേന്ദ്രങ്ങളിൽ ഒപ്പേറഷൻ സിന്ദൂർ എന്ന പേരിൽ ഇന്ത്യ ആക്രമണം നടത്തിയത്.