
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ പാഠ്യ പദ്ധതിയിൽ ഉൾപെടുത്താൻ തീരുമാനമായി(Operation Sindoor). ഇന്ത്യയുടെ പ്രതിരോധ ശേഷിയെക്കുറിച്ച് വിദ്യാർഥികളെ ബോധവാന്മാരാക്കുന്നതിന്റെ ഭാഗമായാണ് നടപടി. മൂന്ന് മുതൽ എട്ട് വരെയുള്ള പാഠ പുസ്തകങ്ങളിലാണ് വിഷയം ഉൾപെടുത്തുക. ഇതിന് പുറമെ 9 മുതൽ 12 വരെയുള്ള പുസ്തകങ്ങളിൽ രണ്ട് മൊഡ്യൂളുകളിലായി ഓപ്പറേഷൻ സിന്ദൂർ പാഠ്യ പദ്ധതിയുടെ ഭാഗമാകുമെന്നും എൻസിഇആർടി പ്രത്യേക വിദ്യാഭ്യാസ മൊഡ്യൂൾ തയാറാക്കുകയാണെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.
ജമ്മുകശ്മീരിലെ പഹൽഗാമിൽ ഏപ്രിൽ 22 നാണ് ഭീകരാക്രമണം നടന്നത്. ആക്രമണത്തിൽ 26 വിനോദ സഞ്ചാരികൾക്കുമേൽ പാകിസ്ഥാൻ ഭീകരർ നിറയൊഴിച്ചിരുന്നു. ഇതിന് പ്രത്യാക്രമണമായാണ് ഇന്ത്യ പാകിസ്താനെതിരെ ഓപ്പറേഷൻ സിന്ദൂർ നടപ്പാക്കിയത്.