
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂർ വെറും 4 ദിവസത്തെ ദൗത്യമല്ല, ഒരു ദശാബ്ദക്കാലത്തെ തയ്യാറെടുപ്പിന്റെ പരിസമാപ്തിയാണെന്ന് മോഡേൺ വാർ ഇൻസ്റ്റിറ്റ്യൂട്ടിലെ അർബൻ വാർഫെയർ സ്റ്റഡീസ് ചെയർമാനുമായ ജോൺ സ്പെൻസർ വ്യക്തമാക്കി(Operation Sindoor).
പാകിസ്ഥാൻ, പാക് അധിനിവേശ ജമ്മു കാശ്മീർ എന്നിവിടങ്ങളിലെ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾക്കെതിരെ ഇന്ത്യൻ സായുധ സേന ആരംഭിച്ച ശക്തമായ നടപടിയാണ് "ഓപ്പറേഷൻ സിന്ദൂർ" എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ പാകിസ്ഥാന് മാത്രമല്ല, മുഴുവൻ ലോകത്തിനും ഓപ്പറേഷൻ സിന്ദൂരിലൂടെ ആ സന്ദേശം നൽകി. ഇന്ത്യയുടെ തന്ത്രപരമായ ദേശീയ സുരക്ഷാ സിദ്ധാന്തം മുഴുവൻ മേഖലയിലും മാറ്റമുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണത്തിൽ 26 വിനോദ സഞ്ചാരികൾ കൊല്ലപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് മെയ് 7 ന് ഇന്ത്യൻ സായുധ സേന 'ഓപ്പറേഷൻ സിന്ദൂർ' ആരംഭിച്ചത്. ഇതിലൂടെ പാകിസ്ഥാൻ, പാക് അധീന ജമ്മു കശ്മീരിലെ തീവ്രവാദ അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഇന്ഡൊയ സൈന്യം തകർത്തിരുന്നു.