
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാൻ ഭീകര ക്യാമ്പുകളിൽ ഇന്ത്യ ആക്രമണം നടത്തിയിരുന്നു(Operation Sindoor). ഇതേതുടർന്ന് ഗൂഗിൾ മാപ്പിൽ പാകിസ്ഥാനിലെ ബഹവൽപൂരിലുള്ള ജെയ്‌ഷെ മുഹമ്മദിന്റെ ആസ്ഥാനം 'ശാശ്വതമായി അടച്ചുപൂട്ടി' എന്ന് അടയാളപ്പെടുത്തിയെന്ന് വാർത്താ മാധ്യമങ്ങൾ വ്യക്തമാക്കി. പഞ്ചാബ് പ്രവിശ്യയിലെ ബഹവൽപൂരിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന 'ജാമിയ മസ്ജിദ് സുബ്ഹാൻ അല്ലാഹ്' എന്ന ഭീകര ക്യാമ്പും ഇന്ത്യ നിലംപരിശാക്കി. ഇന്ത്യൻ അതിർത്തിയിൽ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെയാണിത്.
അതേസമയം ഗൂഗിൾ മാപ് ഒരു സ്ഥലം "ശാശ്വതമായി അടച്ചിരിക്കുന്നു" എന്ന് നിശ്ചയിക്കുന്നത് അത് പരിഗണിക്കുന്ന ചില ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ്. ഉപയോക്തൃ ഫീഡ്‌ബാക്ക്, ബിസിനസ് ഉടമയുടെ അപ്‌ഡേറ്റുകൾ, ഓട്ടോമേറ്റഡ് സിസ്റ്റങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് ഇത് കണക്കാക്കുന്നത്. ഇതിൽ മാറ്റം വരുത്താൻ ഉപയോക്താക്കൾക്ക് അവസരം ഉള്ളതിനാൽ എഡിറ്റ് ഓപ്ഷൻ ലഭ്യമാണ്.