ഡല്‍ഹി: ഓപ്പറേഷന് സിന്ദൂറിനെക്കുറിച്ചുള്ള വിശദമായ ചര്‍ച്ച ഈമാസം 29-ന് രാജ്യസഭയില്‍ നടക്കും. ചര്‍ച്ചയ്ക്കായി 16 മണിക്കൂര്‍ അനുവദിച്ചിട്ടുണ്ട്.
ലോക്സഭയിൽ തിങ്കളാഴ്ചയും രാജ്യസഭയിൽ ചൊവ്വാഴ്ചയുമാണ് ചർച്ച. പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന് സിന്ധൂര്‍ വിഷയങ്ങളുയർത്തി ലോക്സഭയും രാജ്യസഭയും പ്രതിപക്ഷം സ്തംഭിപ്പിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി. ഇരു സഭകളും ഇനി വ്യാഴാഴ്ച സമ്മേളിക്കും.
ചര്‍ച്ചകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പങ്കെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.രാജ്യസഭയില്‍ ചര്‍ച്ച ആരംഭിക്കുന്നതിനുള്ള പ്രമേയം ബിജെപി നേതാവ് ഷാമിക് ഭട്ടാചാര്യയാണ് അവതരിപ്പിക്കുക.