
ഗുവാഹത്തി: 'ഓപ്പറേഷൻ സിന്ദൂര'ത്തിന് ശേഷമുള്ള ആദ്യ അസം സന്ദർശന വേളയിൽ 'ഓപ്പറേഷൻ സിന്ദൂർ' വിജയത്തിന് കാരണം മാ കാമാഖ്യയുടെ അനുഗ്രഹമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു(Operation Sindoor).
ജന്മാഷ്ടമി സമയത്ത് ഈ പുണ്യഭൂമി സന്ദർശിച്ചത് തനിക്ക് ഒരു അതുല്യമായ ദിവ്യാനുഭവം നൽകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസമിലെ ദാരംഗിൽ നടന്ന പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ഭാരതരത്ന പുരസ്കാര ജേതാവായ ഭൂപൻ ഹസാരികയെക്കുറിച്ചുള്ള കോൺഗ്രസിന്റെ പരാമർശങ്ങളിൽ പ്രധാനമന്ത്രി മോദി ദുഃഖം പ്രകടിപ്പിക്കുകയും ചെയ്തു.