ന്യൂഡൽഹി: ഇന്ത്യയുടെ 79 - മത് സ്വാതന്ത്ര്യദിനത്തിൽ ഓപ്പറേഷൻ സിന്ദൂരിൽ പങ്കെടുത്ത 7 ഉന്നത സൈനിക ഉദ്യോഗസ്ഥർക്ക് ധീരത മെഡലുകൾ പ്രഖ്യാപിച്ചു(Operation Sindoor). രാജ്യത്തെ ഏറ്റവും ഉയർന്ന യുദ്ധകാല വിശിഷ്ട സേവന മെഡലായ "സർവോത്തം യുദ്ധ് സേവാ മെഡൽ" 4 ഇന്ത്യൻ വ്യോമസേന ഉദ്യോഗസ്ഥർക്കാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതിന് പുറമെ രണ്ട് കരസേനാ ഉദ്യോഗസ്ഥരെയും ഒരു നാവിക ഉദ്യോഗസ്ഥനെയും രാജ്യം ആദരിക്കും.
അതേസമയം കാർഗിൽ യുദ്ധത്തിന് ശേഷം സർവോത്തം യുദ്ധ സേവാ മെഡൽ നേടുന്നത് ഓപ്പറേഷൻ സിന്ദൂരിൽ പങ്കെടുത്ത ഉദ്യോഗസ്ഥരാണെന്നത് ശ്രദ്ധേയമാണ്.