
ന്യൂഡൽഹി: പാർലമെന്റിൽ ഓപ്പറേഷൻ സിന്ദൂരിനെക്കുറിച്ച് 16 മണിക്കൂർ ചർച്ച നടത്താൻ തീരുമാനിച്ച് ബിസിനസ് അഡ്വൈസറി കമ്മിറ്റി(Operation Sindoor). പ്രതിപക്ഷത്തിന്റെ ശക്തമായ ആവശ്യത്തെത്തുടർന്നാണ് തീരുമാനം.
പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ പ്രതിപക്ഷം ചർച്ച ചെയ്യാൻ ശ്രമിച്ച 8 വിഷയങ്ങളിൽ ഒന്നാണ് ഓപ്പറേഷൻ സിന്ദൂർ. മാരത്തൺ വെർച്വൽ യോഗത്തിൽ 24 പ്രതിപക്ഷ പാർട്ടികൾ ചേർന്നാണ് വിഷയങ്ങൾ തീരുമാനിച്ചത്.
ഏപ്രിൽ 22 നാണ് ജമ്മു കശ്മീരിലെ പഹൽഗാമിൽ 26 വിനോദ സഞ്ചാരികൾക്ക് മേൽ ഭീകരർ നിറയൊഴിച്ചത്.