National
Operation Sindhu : ഓപ്പറേഷൻ സിന്ധു: ഇസ്രായേലിൽ നിന്നും 36 മലയാളികളെ കൂടി തിരിച്ചെത്തിച്ചു, ഇതുവരെയും മടങ്ങിയെത്തിയത് 67 മലയാളികൾ അടക്കം 890 ഇന്ത്യക്കാർ
ഡൽഹിയിലേക്ക് രാവിലെ 11നെത്തിയ ഇന്ത്യൻ എയർ ഫോഴ്സ് സി17 വിമാനത്തിൽ ഉണ്ടായിരുന്ന മലയാളികൾക്ക് യാത്രസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
ന്യൂഡൽഹി : കേന്ദ്ര സർക്കാരിൻ്റെ ഓപ്പറേഷൻ സിന്ധുവിൻ്റെ ഭാഗമായി ഇന്ന് 36 മലയാളികൾ കൂടി തിരികെയെത്തി. 296 പേരടങ്ങുന്ന സംഘം ഇസ്രായേലിൽ നിന്നാണ് തിരികെയെത്തിയത്.(Operation Sindhu)
ഇതുവരെയും ഇവിടെ നിന്നും 67 മലയാളികൾ ഉൾപ്പെടെ 890 ഇന്ത്യക്കാരെ കേന്ദ്രം തിരികെയെത്തിച്ചു.
ഡൽഹിയിലേക്ക് രാവിലെ 11നെത്തിയ ഇന്ത്യൻ എയർ ഫോഴ്സ് സി17 വിമാനത്തിൽ ഉണ്ടായിരുന്ന മലയാളികൾക്ക് യാത്രസൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.