ഓപ്പറേഷൻ പിംപിൾ: ജമ്മു കശ്മീരിൽ നുഴഞ്ഞുകയറ്റ ശ്രമം; രണ്ട് ഭീകരരെ സൈന്യം വധിച്ചു| Operation Pimple

JK
Published on

ശ്രീനഗർ: ജമ്മു കശ്മീരിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. കുപ്‌വാരയിലെ കേരൻ സെക്ടറിൽ ശനിയാഴ്ചയാണ് സംഭവം. നുഴഞ്ഞുകയറ്റം സംബന്ധിച്ച് രഹസ്യ വിവരങ്ങൾ ലഭിച്ചതിനെത്തുടർന്നാണ് സംയുക്ത ഓപ്പറേഷൻ പിംപിൾ ആരംഭിച്ചത്. സംഭവ സ്ഥലത്ത് സൈന്യം പരിശോധന നടത്തിവരുകയാണ്. എക്‌സിലൂടെയാണ് ഏറ്റുമുട്ടലിൽ വിവരം ഇന്ത്യന്‍ സൈന്യം പങ്കുവച്ചത്. (Operation Pimple)

നുഴഞ്ഞുകയറ്റം സംബന്ധിച്ച് ഏജൻസികളിൽ നിന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സംയുക്ത ഓപ്പറേഷൻ. സംശയാസ്പദമായ നീക്കം ശ്രദ്ധയിൽപ്പെട്ടതോടെ സുരക്ഷാസേന തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ഇതോടെ ഭീകരർ സൈനികർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ശക്തമായ തിരിച്ചടിയിൽ രണ്ട് ഭീകരരെ സേന വധിച്ചു. ഇന്ത്യൻ സൈന്യത്തിൻ്റെ വൈറ്റ് ചിനാർ കോർപ്‌സ് അവരുടെ എക്‌സ് പേജിലൂടെയാണ് ഓപ്പറേഷന്റെ വിവരം പങ്കുവെച്ചത്.

ബുധനാഴ്ച കിഷ്ത്വാർ ജില്ലയിലെ ഛത്രു മേഖലയിലും സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായിരുന്നു. പ്രദേശത്ത് ഭീകരരുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ സേന ഓപ്പറേഷൻ ഛത്രു ആരംഭിക്കുകയായിരുന്നു.

Summary: Security forces in Jammu and Kashmir successfully thwarted an infiltration bid, killing two terrorists in the Keran Sector of Kupwara on Saturday.

Related Stories

No stories found.
Times Kerala
timeskerala.com