
ശ്രീനഗർ: ശ്രീനഗറിലെ ഡച്ചിഗാമിൽ സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടി(Operation Mahadev). രാവിലെ ഡച്ചിഗാം ദേശീയോദ്യാനത്തിന് സമീപം നഗരത്തിലെ ഹർവാൻ പ്രദേശത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്.
ഏറ്റു മുട്ടലിൽ 3 ഭീകരർ കൊല്ലപ്പെട്ടു. ഭീകരർക്കെതിരെ നടത്തിയ ഈ ദൗത്യത്തിന് "ഓപ്പറേഷൻ മഹാദേവ്" എന്നാണ് പേര് നൽകിയിരിക്കുന്നത്. പഹൽഗാം ഭീകരാക്രമണം നടത്തിയ 2 ഭീകരർ കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നതായാണ് വിവരം.
പ്രദേശത്തു ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഓപ്പറേഷൻ മഹാദേവ് എന്ന പേരിൽ തിരച്ചിൽ നടത്തിയത്. പ്രദേശത്തേക്ക് കൂടുതൽ സേനയെ അയച്ചതായും തീവ്രവാദികളെ കണ്ടെത്തുന്നതിനായി കോമ്പിംഗ് പ്രവർത്തനങ്ങൾ ശക്തമാക്കിയതായും അധികൃതർ പറഞ്ഞു.