
ന്യൂഡൽഹി: ഓപ്പറേഷൻ മഹാദേവിൽ ഇന്ത്യൻ സൈന്യം വധിച്ച 3 ഭീകരരും പഹൽഗാം ഭീകരരാണെന്നും പാകിസ്ഥാൻ പൗരന്മാരാണെന്ന് സുരക്ഷാ സേന സ്ഥിരീകരിച്ചു(Operation Mahadev). ഈ 3 തീവ്രവാദികളും പഹൽഗാം ആക്രമണം നടന്ന ദിവസം മുതൽ ദച്ചിഗാം-ഹർവാൻ വനമേഖലയിൽ ഒളിച്ചിരുന്നുവെന്ന് തെളിയിക്കുന്ന തെളിവുകൾ സുരക്ഷാ സേനയ്ക്ക് ലഭിച്ചിരുന്നു.
മാത്രമല്ല; ഇവരുടെ മൃതദേഹങ്ങളിൽ നിന്ന് വോട്ടർ ഐഡി കാർഡുകൾ, സ്മാർട്ട് ഐഡി ചിപ്പുകൾ എന്നിവയുൾപ്പെടെയുള്ള പാകിസ്ഥാൻ സർക്കാർ രേഖകൾ കണ്ടെടുക്കുകയും ചെയ്തു. പാകിസ്ഥാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ കൈമാറിയ 2 വോട്ടർ സ്ലിപ്പുകാലും ഇവരുടെ കൈവശം കണ്ടെത്തിയിട്ടുണ്ട്.
ഒപ്പം ഭീകരരുടെ കേടുവന്ന ഒരു സാറ്റ്-ഫോണിൽ നിന്ന് കണ്ടെടുത്ത മെമ്മറി കാർഡിൽ മൂന്ന് പേരുടെയും നാദ്ര ബയോമെട്രിക് രേഖകൾ ഉണ്ടായിരുന്നതായാണ് വിവരം. ഈ രേഖകളിൽ നിന്നും തീവ്രവാദികളുടെ മുഖത്തിന്റെ മാതൃക, വിരലടയാളങ്ങൾ തുടങ്ങിയ വിവരങ്ങൾ ലഭിച്ചതായതും സുരക്ഷാ സേന സ്ഥിരീകരിച്ചു.