National
ഓപ്പറേഷൻ മഹാദേവ്: പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ 'ഹാഷിം മൂസ' കൊല്ലപ്പെട്ടു; ലക്ഷ്കർ ഭീകരർ ഒളിച്ചിരിക്കുന്നതായി വിവരം നൽകിയത് ആട്ടിടയന്മാർ | Operation Mahadev
ഇന്ന് രാവിലെയാണ് ഡച്ചിഗാം ദേശീയോദ്യാനത്തിന് സമീപം ഓപ്പറേഷൻ മഹാദേവ് എന്ന പേരിൽ തിരച്ചിൽ നടന്നത്.
ശ്രീനഗർ: ശ്രീനഗറിലെ ഡച്ചിഗാമിൽ സുരക്ഷാ സേന നടത്തിയ "ഓപ്പറേഷൻ മഹാദേവി"ൽ പഹൽഗാമിൽ ഭീകരാക്രമണം നടത്തിയ ഭീകരരും കൊല്ലപ്പെട്ടു(Operation Mahadev). പഹൽഗാം ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ ഹാഷിം മൂസ കൊല്ലപ്പെട്ടുവെന്ന് ഉന്നത സൈനിക വക്താവ് സ്ഥിരീകരിച്ചു.
ഇന്ന് രാവിലെയാണ് ഡച്ചിഗാം ദേശീയോദ്യാനത്തിന് സമീപം ഓപ്പറേഷൻ മഹാദേവ് എന്ന പേരിൽ തിരച്ചിൽ നടന്നത്. പ്രദേശത്തു ലക്ഷ്കർ ഭീകരർ ഒളിച്ചിരിക്കുന്നതായി ആട്ടിടയന്മാർ വിവരം നൽകിയതിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ നടത്തിയത്. പ്രദേശത്തേക്ക് കൂടുതൽ സേനയെ അയച്ചതായും തീവ്രവാദികളെ കണ്ടെത്തുന്നതിനായി കോമ്പിംഗ് പ്രവർത്തനങ്ങൾ ശക്തമാക്കിയതായും അധികൃതർ പറഞ്ഞു.

