
ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബംഗ്ലാദേശി പൗരന്മാർ ഉൾപ്പെടെ 14 വ്യാജ ബാബമാരെ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു(Operation Kalanemi). മതം മാറ്റൽ, കബളിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ചാണ് 14 ബാബാമാരെയും അറസ്റ്റ് ചെയ്തത്.
ഉത്തരാഖണ്ഡ് സർക്കാരിന്റെ 'ഓപ്പറേഷൻ കലനേമി'യുടെ ഭാഗമായി നടന്ന അന്വേഷണത്തിലാണ് ഇവർ അറസ്റ്റിലായത്. 'ഓപ്പറേഷൻ കലനേമിയിൽ 5,500-ലധികം പേരെ ഇതുവരെ ചോദ്യം ചെയ്തു.
300 പേരെ അറസ്റ്റ് ചെയ്തതായും ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് അറിയിച്ചു. ഓപ്പറേഷന്റെ ഭാഗമായുള്ള അന്വേഷണവും അറസ്റ്റും തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.