
ചെന്നൈ: ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളിലേക്ക് വിനോദ സഞ്ചാരികൾക്ക് ഏർപ്പെടുത്തിയ ഇ- പാസ് സമ്പ്രദായം മദ്രാസ് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നതുവരെ തുടരുമെന്ന് ജില്ല കലക്ടർമാർ അറിയിച്ചു. ഇ- പാസ് സമ്പ്രദായം ഏർപ്പെടുത്തിയശേഷം 13.13 ലക്ഷം വിനോദസഞ്ചാരികളാണെത്തിയത്. കൊടൈക്കനാലിലേക്ക് വരുന്നതിന് 2,91,561 വാഹനങ്ങൾ രജിസ്റ്റർ ചെയ്തുവെങ്കിലും 1,09,636 വാഹനങ്ങൾ മാത്രമാണ് എത്തിയത്. മേയ് ഏഴുമുതലാണ് ഇ- പാസ് നിർബന്ധമാക്കിയത്. നേരത്തെയുള്ള ഉത്തരവിന്റെ കാലാവധി സെപ്റ്റംബർ 30ഓടെ അവസാനിച്ചിരുന്നു.