
മഥുര: വൃന്ദാവനത്തിലെ ആത്മീയ നേതാവ് പ്രേമാനന്ദ് മഹാരാജിന്റെ വിവാദ പ്രസംഗ വീഡിയോയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു(controversial speech). വ്യാപകമായി പ്രചരിക്കുന്ന ദൃശ്യങ്ങളിൽ, ഇന്നത്തെ കാലത്ത് "100 പെൺകുട്ടികളിൽ 2 ഓ 4 ഓ പേർ മാത്രമാണ് ശുദ്ധിയുള്ളവരായി ഉള്ളത്" എന്ന് അദ്ദേഹം അവകാശപ്പെടുന്നു. ബാക്കിയുള്ളവരിൽ ഭൂരിഭാഗവും പ്രണയപരമോ ലൈംഗികമോ ആയ ബന്ധങ്ങളിൽ ഏർപ്പെടുന്നവരാണെന്നും ആത്മീയ നേതാവ് പറഞ്ഞു.
"നാല് പെൺകുട്ടികളുമായി കഴിഞ്ഞ ഒരു യുവാവ് "വ്യഭിചാര ശീലം" വളർത്തിയെടുക്കുന്നു. അവന് ഭാര്യയോട് വിശ്വസ്തത പുലർത്താൻ കഴിയില്ല. നാല് പുരുഷന്മാരുമായി ബന്ധമുള്ള ഒരു സ്ത്രീക്ക് "ഒരു ഭർത്താവിനെ സ്വീകരിക്കാൻ ധൈര്യമില്ല. "100 ൽ രണ്ടോ നാലോ പെൺകുട്ടികൾ മാത്രമേ" ഒരു പുരുഷനുവേണ്ടി സമർപ്പിച്ചിരിക്കുന്ന "ശുദ്ധമായ ജീവിതം" നയിക്കുന്നുള്ളൂ" എന്നും അദ്ദേഹം പറഞ്ഞു.
വീഡിയോ വിവാദമായതോടെ സ്ത്രീകൾക്കെതിരെ പിന്തിരിപ്പൻ വീക്ഷണങ്ങൾ പ്രോത്സാഹിപ്പിക്കുന്നുവെന്ന് കാട്ടി പ്രക്ഷോഭം കനക്കുകയാണ്.