പാറ്റ്ന : ബിഹാറിൽ ഒന്നാംഘട്ട തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കാനിരിക്കെ പ്രശാന്ത് കിഷോറിന് കനത്ത തിരിച്ചടി. മുൻഗർ നിയമസഭാ മണ്ഡലത്തിൽ മത്സരിക്കുന്ന ജൻ സുരാജ് പാർട്ടി സ്ഥാനാർഥി സഞ്ജയ് സിംഗ് ബിജെപിയിൽ ചേർന്നു.
ജന്‍സുരാജ് പാര്‍ട്ടി സ്ഥാനാര്‍ഥി അവസാന നിമിഷം പിന്മാറിയതോടെ മത്സരം എന്‍ഡിഎയും ഇന്ത്യസഖ്യവും തമ്മിലായി.ദനാപുർ, ബ്രഹ്മപുർ, ഗോപാൽഗഞ്ച് എന്നിവിടങ്ങളിൽ നിന്നുള്ള മൂന്ന് സ്ഥാനാർഥികൾ നേരത്തേ സ്ഥാനാർഥിത്വം പിൻവലിച്ചിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും മുഖ്യമന്ത്രി നിതീഷ് കുമാറിന്റെയും നേതൃത്വത്തിൽ ബിഹാർ പുതിയ ഉയരങ്ങളിലേക്ക് എത്തുമെന്ന് താൻ വിശ്വസിക്കുന്നതായി സഞ്ജയ് സിംഗ് പറഞ്ഞു. ആദ്യഘട്ടത്തില്‍ 121 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്. രണ്ടാം ഘട്ടം നവംബര്‍ പത്തിനാണ്. വോട്ടെണ്ണല്‍ പതിനാലിനാണ്.