"സംസ്ഥാനത്ത് ഓൺലൈൻ ഗെയിമുകൾ പൂർണ്ണമായും നിരോധിക്കണം": കേന്ദ്ര ഐ.ടി മന്ത്രിയ്ക്ക് കത്തെഴുതി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് | Online games

ആശങ്കാജനകമായ വർദ്ധനവാണ് അടുത്തകാലത്തായി ഓൺലൈൻ ഗെയിമുകളുടെ കാര്യത്തിൽ ഉണ്ടായിട്ടുള്ളത്.
Online games
Published on

മഹാരാഷ്ട്ര: സംസ്ഥാനത്ത് ഓൺലൈൻ ഗെയിമുകൾ പൂർണ്ണമായും നിരോധിക്കണമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്(Online games). ചൂതാട്ട ഗെയിമുകൾ കുട്ടികളിലും മുതിർന്നവരിലും ആസക്തി, സാമ്പത്തിക നാശം, കുറ്റകൃത്യങ്ങൾ, ആത്മഹത്യകൾ എന്നിവയിലേക്ക് തള്ളിവിടുന്നത് ചൂണ്ടിക്കാട്ടിയാണ് തീരുമാനം.

ആശങ്കാജനകമായ വർദ്ധനവാണ് അടുത്തകാലത്തായി ഓൺലൈൻ ഗെയിമുകളുടെ കാര്യത്തിൽ ഉണ്ടായിട്ടുള്ളത്. ഇവ തടയാൻ നിലവിലെ ഐടി നിയമങ്ങൾ പര്യാപ്തമല്ലെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവിന് കത്തെഴുതിയതായും കേന്ദ്രവുമായി അടുത്ത് പ്രവർത്തിക്കാൻ തയ്യാറാണെന്നും ഫഡ്‌നാവിസ് നിയമസഭയിൽ വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com