
ജയ്‌പൂർ: ഓൺലൈൻ ചൂതാട്ട തട്ടിപ്പിൽ രാജസ്ഥാനിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു(Online gambling scam). രാജസ്ഥാനിലെ സവായ് മധോപൂർ സ്വദേശിയായ ഭർമൽ ഹനുമാൻ മീണ (38) ആണ് അറസ്റ്റിലായത്.
ഇയാളുടെ പക്കൽ ഉണ്ടായിരുന്ന 44 മ്യൂൾ ബാങ്ക് അക്കൗണ്ടുകളിലെ 194.4 കോടി രൂപ സൈബർ പോലീസ് മരവിപ്പിക്കുകയും ചെയ്തു.
അലിബാഗ് സ്വദേശി നൽകിയ പരാതിയിൽ നടത്തിയ അന്വേഷണത്തിലാണ് AM999, മധുര്‍ മട്ക, പാരിമാച്ച്, കാസിനോഡേയ്‌സ്, ബ്ലൂചിപ്പ്, 1XBET, 4rabet തുടങ്ങിയ ഡസൻ കണക്കിന് മൊബൈൽ ആപ്പുകൾ ഉപയോഗിച്ച് പ്രതി പണം തട്ടിയതായി കണ്ടെത്തിത്. ഇതേ തുടർന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.