
കശ്മീർ: ജമ്മു കശ്മീരിലെ ഉദംപൂരിൽ സൈന്യവും ഭീകരരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി(encounter). ഏറ്റുമുട്ടലിനെ തുടന്നുണ്ടായ വെടിവയ്പിൽ ഒരു സൈനികൻ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഇന്നലെ വൈകുന്നേരമാണ് ഏറ്റുമുട്ടൽ നടന്നത്.
ജമ്മു മേഖലയിലെ ഉദംപൂരിലെ ബസന്ത്ഗഡ് പ്രദേശത്താണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ ഓപ്പറേഷൻ നടന്നത്. അതേസമയം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ജമ്മു കശ്മീരിൽ നടക്കുന്ന രണ്ടാമത്തെ പ്രധാന ഏറ്റുമുട്ടലാണിത്.