
രാംഗഡ്: ജാർഖണ്ഡിലെ രാംഗഡ് ജില്ലയിൽ ബസ് മറിഞ്ഞ് ഒരാൾ മരിച്ചു. ശനിയാഴ്ചയുണ്ടായ അപകടത്തിൽ 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. (bus overturned)
ഗോത്രവർഗക്കാരുടെ പ്രധാന ആരാധനാലയങ്ങളിലൊന്നായ ലുഗുബുരു കുന്നുകളിൽ നിന്ന് ജംഷഡ്പൂരിലെ പോട്കയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. നിയന്ത്രണം വിട്ട ബസ് നിർത്താൻ ശ്രമിക്കുന്നതിനിടെ മറിയുകയായിരുന്നു. ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തി മേൽ നടപടികൾ സ്വീകരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും ആരുടെയും നില ഗുരുതരമല്ലെന്ന് അധികൃതർ പറഞ്ഞു.